അറിയാം മെറ്റയുടെ പുതിയ മാറ്റങ്ങൾ

അറിയാം മെറ്റയുടെ പുതിയ മാറ്റങ്ങൾ

ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അവതരിപ്പിക്കുന്നു, പുതിയ മാറ്റവുമായി മെറ്റ. ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിങ്ങനെ പ്രീമിയം പ്ലാനുകൾ വഴി വരിക്കാർക്ക് കൂടുതൽ പ്രത്യേക ഫീച്ചറുകൾ ലഭ്യമാകും.

ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് എന്നിവ പുറത്തിറക്കുന്ന കാര്യം മെറ്റയുടെ പ്രൊഡക്റ്റ് വിഭാഗം മേധാവി നവോമി ഗ്ലീറ്റാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. മെറ്റ വൺ എന്ന പേരിൽ പുതിയ ഫീച്ചറുകളും സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും പരീക്ഷിച്ചു വരികയാണ്. ഭാവിയിൽ കൂടുതൽ രസകരമായ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി പ്രൊഫഷണൽ പ്ലാനുകളും എഐ അധിഷ്ഠിത പ്ലാനുകളും മെറ്റ ഉടൻ അവതരിപ്പിക്കും.

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് മെറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ടെക് ക്രഞ്ച് റിപ്പോർട്ട് പ്രകാരം, ഫേസ്‌ബുക്ക് പ്ലസ്, ഇൻസ്റ്റാഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 350 രൂപയാണ് നിരക്ക്. വാട്ട്‌സ്ആപ്പ് പ്ലസിന് പ്രതിമാസം 270 രൂപയാണ് ഈടാക്കുന്നത്. പ്രൊഫൈൽ കസ്റ്റമൈസേഷൻ, സൂപ്പർ റിയാക്ഷനുകൾ, സ്റ്റോറി ഇൻസൈറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ വരിക്കാർക്ക് ലഭ്യമാകും.

administrator

Related Articles