ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയും ആസ്തിയില്‍ കോടികളുടെ വര്‍ദ്ധനവുണ്ടായപ്പോള്‍, പ്രമുഖര്‍ പലരും പട്ടികയ്ക്ക് പുറത്തായി. ഫോര്‍ബ്‌സ്, ബ്ലൂംബെര്‍ഗ് എന്നിവരുടെ പുതിയ കണക്കുകള്‍ പ്രകാരം ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് ഇലോണ്‍ മസ്‌ക് ആണ്. സ്‌പേസ് എക്‌സസിന്റെയും ടെസ്‌ലയുടെയും മൂല്യം കുതിച്ചുയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 1 ട്രില്യണ്‍ ഡോളറിലേക്ക് അടുക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ മുന്നേറ്റം ഗൂഗിള്‍ ഉടമകളായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ക്കും വലിയ നേട്ടമുണ്ടാക്കി നല്‍കി.
ഈ വര്‍ഷം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. തന്റെ ആസ്തിയുടെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയതും സാമ്പത്തിക കണക്കുകളിലെ മാറ്റവുമാണ് ഇതിന് കാരണം. നിലവില്‍ ഏകദേശം 124 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ഒറാക്കിള്‍ ഉടമ ലാറി എലിസണ്‍ ഇടക്കാലത്ത് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പിന്നീട് ഓഹരി വില കുറഞ്ഞതോടെ മൂന്നാം സ്ഥാനത്തേക്കെത്തി. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ആമസോണ്‍ ഉടമ ജെഫ് ബെസോസിനും വര്‍ഷത്തിന്റെ പകുതിയില്‍ ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും പിന്നീട് അവര്‍ നില മെച്ചപ്പെടുത്തി.
2025ലെ ലോകത്തെ ഏറ്റവും ധനികരായ 10 പേര്‍
- ഇലോണ്‍ മസ്‌ക് 684 ബില്യണ്‍ ഡോളര്‍ (ടെസ്‌ല, സ്‌പേസ് എക്‌സ്)
- ലാറി പേജ് 252 ബില്യണ്‍ ഡോളര്‍ (ഗൂഗിള്‍)
- ലാറി എലിസണ്‍ 240 ബില്യണ്‍ ഡോളര്‍ (ഒറാക്കിള്‍)
- ജെഫ് ബെസോസ് 235 ബില്യണ്‍ ഡോളര്‍ (ആമസോണ്‍)
- സെര്‍ജി ബ്രിന്‍ 233 ബില്യണ്‍ ഡോളര്‍ (ഗൂഗിള്‍)
- മാര്‍ക്ക് സക്കര്‍ബര്‍ഗ് 225 ബില്യണ്‍ ഡോളര്‍ (മെറ്റാ)
- ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ടും കുടുംബവും 193 ബില്യണ്‍ ഡോളര്‍ (LVMH)
- ജെന്‍സന്‍ ഹുവാങ് 154 ബില്യണ്‍ ഡോളര്‍ (എന്‍വിഡിയ)
- വാറന്‍ ബഫൈറ്റ് 148 ബില്യണ്‍ ഡോളര്‍ (ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്വേ)
- സ്റ്റീവ് ബാല്‍മര്‍ 145 ബില്യണ്‍ ഡോളര്‍ (മൈക്രോസോഫ്റ്റ്)

