രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. ഇന്ന് പ്രദര്‍ശിപ്പിക്കാനിരുന്ന Clash, Un Concealed Potery, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനവും ഒഴിവാക്കിയതായി അറിയിപ്പ് നല്‍കി. വിവിധ തിയേറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനം എട്ടുമണിക്കും പത്തുമണിക്കും നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമി മുന്നറിയിപ്പും നല്‍കി എന്നാണ് വിവരങ്ങള്‍. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്.
അറബി ഡോക്യുമെന്ററിയായ എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, ചെറിയന്‍ ഡാബിസിന്റെ ആള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ, ബമാകോ അബ്ദറഹ്മാന്‍ സിസാക്കോ, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍, ബീഫ് ലീ സുങ് ജിന്‍, ക്ലാഷ് മുഹമ്മദ് ഡയബ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക് താരിക് സാലിഹ്, ഹാര്‍ട്ട് ഓഫ് ദി വുള്‍ഫ് , വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, പാലസ്തീന്‍ 36 ആനിമേരി ജാസിര്‍, റെഡ് റെയിന്‍, റിവര്‍സ്റ്റോണ്‍, ദി അവര്‍ ഓഫ് ദി ഫര്‍ണസസ് ഫെര്‍ണാണ്ടോ സോളനാസ് & ഒക്ടാവിയോ ഗെറ്റിനോ, ടണല്‍സ്: സണ്‍ ഇന്‍ ദി ഡാര്‍ക്ക്ബുയി താക് ചുയെന്‍, യെസ് സാലി പോട്ടര്‍, ഫ്‌ലെയിംസ് സോയ അക്തര്‍, ടിംബക്റ്റു അബ്ദറഹ്മാന്‍ സിസാക്കോ, വാജിബ് ആനിമേരി ജാസിര്‍ മുതലായ ചിത്രങ്ങളാണ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്
19 സിനിമകള്‍ക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുങ്ങിയവരും രംഗത്തെത്തി.

