പബ്ലിക് വൈഫൈക്കെതിരെ മുന്നറിയിപ്പുമായി ഗൂഗിള്‍

പബ്ലിക് വൈഫൈക്കെതിരെ മുന്നറിയിപ്പുമായി ഗൂഗിള്‍

ഇന്ന് നിരവധി സ്ഥലങ്ങളില്‍ സൗജന്യ പബ്ലിക് വൈഫൈകള്‍ ലഭ്യമാണ്. വിമാനത്താവളത്തിലായാലും കഫേകളില്‍ ആയാലും ഹോട്ടല്‍ ലോബിയിലായാലും ചില ബസ് സ്റ്റാന്‍ഡുകളില്‍ പോലും ഇന്ന് പൊതു വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാകുന്നു. എന്നാല്‍ അത്തരം പബ്ലിക് വൈഫൈക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ പൊതു വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പില്‍ പറയുന്നത്. കഫേകളിലും വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത് സൗകര്യപ്രദമാണെന്ന് തോന്നുമെങ്കിലും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും കമ്പനി പറയുന്നു. അത്തരം നെറ്റ്‌വര്‍ക്കുകള്‍ പലപ്പോഴും എന്‍ക്രിപ്റ്റ് ചെയ്യപ്പെടാത്തവയാണെന്നും അതിനാല്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ബാങ്ക് വിശദാംശങ്ങളും പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും എളുപ്പത്തില്‍ മോഷ്ടിക്കാന്‍ കഴിയുമെന്നും ഗൂഗിള്‍ പറയുന്നു. ലോകമെമ്പാടുമുള്ള ഏകദേശം മൂന്ന് ബില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളോട് അവരുടെ ഫോണ്‍ ക്രമീകരണങ്ങളിലെ വൈഫൈ ഓട്ടോകണക്റ്റ് ഫീച്ചര്‍ ഉടന്‍ ഓഫാക്കാന്‍ ഗൂഗിള്‍ അഭ്യര്‍ഥിച്ചു. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിന് ഗൂഗിള്‍ സുരക്ഷാ കേന്ദ്രത്തിലൂടെയും ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളിലൂടെയും ഈ ഉപദേശം നല്‍കുന്നു.

administrator

Related Articles