യാത്രക്കിടെ ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

യാത്രക്കിടെ ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

യാത്ര ചെയ്യുന്നവരുടെ വലിയൊരു ആശങ്കയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശുചിമുറി കണ്ടെത്തുക എന്നുള്ളത്. എന്നാല്‍ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ്. യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സഹായമാവുന്ന ആപ്പുമായി തദ്ദേശസ്വയംഭരണ വകുപ്പ്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കേരളത്തില്‍ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ സഹായിക്കുന്ന ക്ലൂ എന്ന ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി എം ബി രാജേഷാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രമല്ല, സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നല്‍കിയിരിക്കുന്നത്.

റിയല്‍ ടൈം അപ്‌ഡേറ്റുകള്‍, മാപ്പില്‍ ലഭ്യമാക്കുന്ന കൃത്യതയാര്‍ന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കള്‍ക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേര്‍ന്ന് ശുചിത്വമിഷനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാവും.

administrator

Related Articles