കെഎസ്ആര്‍ടിസി ബസുകളുടെ സമയം നിശ്ചയിക്കാന്‍ ഇനി എഐ. യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും ഇനി എഐ ബസുകള്‍ വിന്യസിക്കുക. ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് നിര്‍മ്മിത ബുദ്ധി ബസുകള്‍ ക്രമീകരിക്കും. ഇതിനായി നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ നിര്‍ദേശം നല്‍കും. നിലവിലുള്ള 4500 ഷെഡ്യൂളുകളുടെയും റൂട്ടും ടിക്കറ്റ് വില്‍പ്പനയും യാത്രാസമയവും വിശകലനം ചെയ്തുകൊണ്ടാകും തീരുമാനം. ആദ്യപടിയായി കഴിഞ്ഞ നാലുവര്‍ഷത്തെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരം സോഫ്റ്റ് വയറിന് നല്‍കി. ഇപ്പോള്‍ ഉപയോഗത്തിലുള്ള ‘ചലോ’ ടിക്കറ്റ് മെഷീനുകളും സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചു. ടിക്കറ്റ് വില്‍പ്പന വിവരം തത്സമയം സോഫ്റ്റ് വെയറിന് ലഭിക്കും. ഒരോ ട്രിപ്പുകള്‍ക്കും അനുവദിച്ച സമയം, ബസ് എത്തിച്ചേരുന്ന സമയം, വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ വിശകലനം ചെയ്താകും സോഫ്റ്റ് വെയര്‍ തീരുമാനമെടുക്കുക.
administrator

