ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തില്‍ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍. ഫോര്‍ച്യൂണ്‍ സൈറ്റില്‍ നിന്നുള്ള വെളിപ്പെടുത്തലുകളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പിരിച്ചു വിടല്‍, ആമസോണിലെ പീപ്പിള്‍ എക്‌സ്പീരിയന്‍സ് ടെക്‌നോളജി ഗ്രൂപ്പിനെ പ്രധാനമായി ബാധിക്കുന്നതായിരിക്കും. ഈ വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള 10,000-ലധികം ജീവനക്കാരെയാകും ബാധിക്കുക.
ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങിയ ഒരു മെമോയില്‍, അമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി കമ്പനിയുടെയും തൊഴിലാളികളുടെയും വളര്‍ച്ചയില്‍ എഐ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാറ്റം അനുസരിച്ച് എഐയില്‍ പരിശീലനം നേടുന്നവരെ കൂടുതല്‍ പ്രാപ്തരാക്കുകയും മികച്ച സേവനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. എന്നിരുന്നാലും, ഈ പിരിച്ചുവിടുന്നതിനൊപ്പം ആഗോള അവധിക്കാല സീസണിനായി 2,50,000 ജീവനക്കാരെ അമസോണ്‍ നിയമിക്കാനായി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

