2000 ജീവനക്കാരെ പിരിച്ചുവിട്ട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്

2000 ജീവനക്കാരെ പിരിച്ചുവിട്ട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്

എഐ കടന്നുവരാത്ത ഒരു മേഖലയുമില്ല. മനുഷ്യര്‍ ചെയ്തിരുന്ന എല്ലാതരം ജോലികളും നിമിഷ നേരങ്ങള്‍ കൊണ്ടും വലിയ ആള്‍ബലമില്ലാതെയുമാണ് എഐ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ലോക വ്യാപകമായി തന്നെ നിരവധി കമ്പനികളാണ് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതായുള്ള വിവരങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

20,000 ത്തോളം ജീവനക്കാര്‍ക്ക് സെപ്റ്റംബറോടെ ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 19,755 പേരെ ഒഴിവാക്കിയതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 593,314 ആയി കുറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ഈ വര്‍ഷം അവസാനം വരെ തുടരുമെന്നും ടി.സി.എസ് സി.ഇ.ഒ കൃതിവാസന്‍ വ്യക്തമാക്കി. ജീവനക്കാരെ പിരിച്ചുവിടുന്ന ചെലവിനത്തില്‍ മാത്രം കമ്പനിക്ക് 1,135 കോടി രൂപയുടെ ബാധ്യതയാണുണ്ടായത്. എ.ഐ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എ.ഐ വൈദഗ്ധ്യമില്ലാത്തവരെയാണ് കമ്പനി പിരിച്ചുവിടുന്നത്. കമ്പനിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

administrator

Related Articles