ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്

ഷെയ്ന്‍ നിഗവും സാക്ഷി വൈദ്യയും പ്രാധാന വേഷത്തിലെത്തുന്ന സിനിമയാണ് ഹാല്‍. ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട് എന്നതാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് പുതുതായി പുറത്തുവരുന്ന വിവരങ്ങള്‍. സിനിമയിലെ ബീഫ് ബിരിയാണി രംഗം ഒഴിവാക്കണമെന്നാണ് സിബിഎഫ്സിയുടെ നിര്‍ദേശം. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, ഗണപതിവട്ടം, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രംഗങ്ങളടക്കം ഏകദേശം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് സിബിഎഫ്സി അറിയിച്ചിട്ടുള്ളത്. ഈ രംഗങ്ങള്‍ മാറ്റിയാല്‍ മാത്രമേ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് എങ്കിലും നല്‍കുകയുള്ളൂ എന്നതാണ് സിബിഎഫ്സിയുടെ നിലപാട്. അതേസമയം സിനിമയുടെ സെന്‍സറിങില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ സിനിമയില്‍ അപമാനിച്ചിട്ടില്ലെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

administrator

Related Articles