കവര്‍ ഫോട്ടോ ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ്

കവര്‍ ഫോട്ടോ ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ്

വാട്സ്ആപ്പ് അതിന്റെ ഉപയോക്തൃ പ്രൊഫൈലുകള്‍ക്ക് ഒരു വലിയ വിഷ്വല്‍ അപഗ്രേഡിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വാട്സാപ്പില്‍ മെസേജ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ലക്ഷ്യമിട്ട് പ്രൊഫൈല്‍ ചിത്രത്തിന് പുറമേ കവര്‍ ഫോട്ടോ കൂടി ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും എന്നാണ് വിവരം.

ഇതുവരെ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കവര്‍ ഫോട്ടോ സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഫീച്ചര്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ wabetainfo യുടെ റിപോര്‍ട്ട് പ്രകാരം വാട്സ് ഈ പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇനി മുതല്‍ ഫേസ്ബുക്ക് ,ലിങ്ഡ്ഇന്‍, പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കാണുന്ന ലേഔട്ട് പോലെ പ്രൊഫൈലിന്റെ മുകള്‍ ഭാഗത്ത് പുതിയ കവര്‍ ഫോട്ടോ ദൃശ്യമാകും. ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ സെറ്റിംഗ്സിലൂടെ കവര്‍ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.

administrator

Related Articles