തിയേറ്ററുകളില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര കഴിഞ്ഞദിവസം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. 300 കോടിയാണ് ലോക തീയേറ്ററില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എമ്പുരാന്റെ റെക്കോര്‍ഡും ലോക മറികടന്നിരുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ വുമണ്‍ ചിത്രമായ ലോക ഡൊമിനിക് അരുണ്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ കല്യാണിക്ക് ഒപ്പം നസ്ലന്, അരുണ്‍ കുര്യന്, സാന്‍ഡി, രഘുനാഥ് പാലേരി, ചന്ദു സലിംകുമാര്‍, നിഷാന്ത് സാഗര്‍, വിജയരാഘവന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ലോകയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്. വമ്പന്‍ തുകയ്ക്കാണ് ഹോട്ട്സ്റ്റാര്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.
administrator
Related Articles
‘ബ്രൂട്ടൽ’ ഉടൻ ഒടിടിയിലേക്ക്
- May 13, 2026
‘വാഴ 2’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു
- May 12, 2026
‘മോഹിനിയാട്ടം’ ഒടിടിയിലെത്തി
- May 12, 2026

