പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ‘ഷെഡ്യൂൾഡ് മെസേജസ്’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ലിങ്കുകൾ എന്നിവ മുൻകൂട്ടി തയ്യാറാക്കി നിശ്ചിത തീയതിയിലും സമയത്തും സ്വയം അയക്കപ്പെടുന്ന രീതിയിലാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്യുന്നത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കളിലാണ് ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെൻഡ് ബട്ടൺ അമർത്തിപ്പിടിക്കുമ്പോഴാണ് സമയം നിശ്ചയിക്കാനുള്ള ഓപ്ഷൻ തെളിയുക. സന്ദേശങ്ങൾ അയക്കുന്നതിന് 10 മിനിറ്റ് മുൻപ് മുതൽ രണ്ടാഴ്ച വരെ മുൻകൂട്ടി സമയം സെറ്റ് ചെയ്തു വെക്കാം. ഫോൺ ഓഫ്‌ലൈനാണെങ്കിലും വാട്‌സ്ആപ്പ് ആപ്പ് തുറന്നിട്ടില്ലെങ്കിലും നിശ്ചിത സമയത്ത് മെസേജ് കൃത്യമായി അയക്കപ്പെടും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

administrator

Related Articles