കേന്ദ്രത്തിന്റെ പുതിയ ഗെയിമിങ് ചട്ടം മേയ് ഒന്ന് മുതൽ

കേന്ദ്രത്തിന്റെ പുതിയ ഗെയിമിങ് ചട്ടം മേയ് ഒന്ന് മുതൽ

പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ ചട്ടമനുസരിച്ച്, നിയമവിരുദ്ധമായി പണം വെച്ച് കളിപ്പിക്കുന്ന ആപ്പുകൾക്ക് അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ വാതുവെപ്പില്ലാത്ത സാധാരണ ഗെയിമുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ ചട്ടം വലിയ ആശ്വാസമാണ് നൽകുന്നത്. ഇ-സ്പോർട്സ്, പണമിടപാട് നടക്കാത്ത ഗെയിമുകൾ എന്നിവയ്ക്ക് ഇനി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.

ഓൺലൈൻ ഗെയിമിങ് മേഖല നിരീക്ഷിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി ഇന്ത്യൻ ഓൺലൈൻ ഗെയിമിങ് അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഐ.ടി മന്ത്രാലയത്തിലെയും മറ്റ് പ്രധാന വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഈ സമിതിയാകും ഒരു ഗെയിം ചൂതാട്ടമാണോ എന്ന് തീരുമാനിക്കുന്നതും പരാതികൾ പരിശോധിക്കുന്നതും. ഗെയിമുകളെ തരംതിരിക്കുക, കമ്പനികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുക, കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ചുമതലകൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സാമ്പത്തിക തട്ടിപ്പുകൾ തടയാനും ഉത്തരവാദിത്തമുള്ള ഗെയിമിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ഈ പുതിയ നീക്കം സഹായിക്കും.

administrator

Related Articles