പാട്ടു പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു മ്യൂസിക് ആപ്പാണ് സ്പോട്ടിഫൈ. എന്നാൽ സ്പോട്ടിഫൈ ഇതാ തങ്ങളുടെ ഉപഭോക്തൾക്കായി പുതിയ എഐ അസിസ്റ്റന്റ് ഫീച്ചറുമായി എത്തിരിക്കുകയാണ്. ചാറ്റിംഗിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ ,പോസ്കാസ്റ്റുകളും ഓഡിയോബുക്കുകളും തെരഞ്ഞെടുക്കാം. അതായത് ഈ എഐ ഫീച്ചറിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ഗാനം കണ്ടെത്തി മികച്ച പ്ലേലിസ്റ്റ് നിർമ്മിക്കാൻ സഹായിക്കുന്നു. നിലവിൽ ഈ ഫീച്ചർ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമേ പരീക്ഷിച്ചുനോക്കാൻ കഴിയുന്നത്.
ആദ്യ പടിയായി കുറച്ച് രാജ്യങ്ങളിൽ മാത്രമായിരിക്കും ഈ ഫീച്ചർ എത്തുന്നത്. മൈക്കിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്നു. പഴയ ഇന്റർഫേസാണ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അതിൽ തന്നെ തുടരാനു കഴിയുന്നു. നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത കലാകാരന്മാരെ കുറിച്ച് അറിയാനോ. മോണിങ് വാക്കിന് ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കാനോ.അല്ലെങ്കിൽ ഒരു കലാകാരനെ നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാനു ഇതുവഴി കഴിയുന്നു. ആൽബം റിലീസ് തീയതികൾ, ഒരു ഗാനത്തിന് പിന്നിലെ കഥ, സംഗീത വിഭാഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും.

