പ്ലേസ്റ്റേഷൻ 5ൻ്റെ വില കുത്തനെ കൂട്ടി സോണി

പ്ലേസ്റ്റേഷൻ 5ൻ്റെ വില കുത്തനെ കൂട്ടി സോണി

ഓരോ ഗെയിമറുടെയും ആഗ്രഹമായിരിക്കും ഒരു പിഎസ് 5 വാങ്ങുക എന്നുള്ളത്. എന്നാൽ അടുത്ത മാസം മുതൽ വില കൂടും. ആഗോളതലത്തിൽ വർദ്ധിപ്പിക്കാനാണ് സോണി തീരുമാനിച്ചത്. മെമ്മറി ചിപ്പു പോലുള്ളവയ്ക്ക് വില കൂടിയതിനാലും ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ തുടരുന്ന സമ്മർദ്ദവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി പിഎസ് 5ൻ്റെ വില വർദ്ധിപ്പിക്കുന്നത്.

പുതിയ വിലകൾ 2026 ഏപ്രിൽ രണ്ട് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. യുഎസിൽ പിഎസ് 5 ഡിസ്ക് പതിപ്പിന് 649.99 ഡോളറും ഡിജിറ്റൽ പതിപ്പിന് 599.99 ഡോളറുമായി വില ഉയരുന്നത്. ഏറ്റവും ഉയർന്ന മോഡലായ പിഎസ് 5 പ്രോയുടെ വിലയിൽ 150 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില 899.99 ഡോളറായി. പിഎസ് 5ൻ്റെ മറ്റ് ഉപകരണങ്ങള്‍ക്കും കമ്പനി വിലകൂട്ടിയിട്ടുണ്ട്. പ്ലേസ്റ്റേഷൻ പോർട്ടൽ റിമോട്ട് പ്ലെയറിന്റെ വില 199.99 ഡോളറിൽ നിന്ന് 249.99 ഡോളറായും ഉയർത്തിയിട്ടുണ്ട്.

ഇന്ത്യയിലെ വില വർദ്ധനയെക്കുറിച്ച് സോണി ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഇന്ത്യയിൽ പിഎസ് 5 ഡിജിറ്റൽ പതിപ്പിന് 49,990 രൂപയും ഡിസ്ക് പതിപ്പിന് 54,990 രൂപയുമാണ് വില. കൂടാതെ, പി എസ് 5 പ്രോ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന സൂചനകളുമുണ്ട്.

administrator

Related Articles