ഇനി ജിമെയിൽ ഐഡി മാറ്റാം; അപ്ഡേറ്റുമായി ഗൂഗിൾ

ഇനി ജിമെയിൽ ഐഡി മാറ്റാം; അപ്ഡേറ്റുമായി ഗൂഗിൾ

വർഷങ്ങൾക്കു മുൻപ് ജിമെയിൽ അക്കൗണ്ട് എടുത്തപ്പോൾ നൽകിയ പേരോ അക്കങ്ങളോ ഇപ്പോൾ മാറ്റണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ അതിനായി പുതിയൊരു ഇമെയിൽ ഐഡി തുടങ്ങേണ്ടി വരില്ല. ഉപഭോക്താക്കളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ‘ജിമെയിൽ അഡ്രസ് മാറ്റാനുള്ള’ സൗകര്യം ഗൂഗിൾ അവതരിപ്പിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും നിലവിലെ മെയിൽ ഐഡി തന്നെ ഉപയോഗിക്കേണ്ടി വരുന്നവർക്ക് വലിയ ആശ്വാസമാണ് ഈ പുതിയ നീക്കം. ‘നിങ്ങളുടെ ജിമെയിൽ വിലാസം ഒരു വർഷത്തിൽ തളച്ചിടേണ്ടതില്ല’ എന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ച് സുന്ദർ പിച്ചൈ വ്യക്തമാക്കിയത്.

പുതിയ അപ്ഡേറ്റ് പ്രകാരം സെറ്റിങ്‌സിൽ പോയി നിലവിലെ ജിമെയിൽ അഡ്രസ് മാറ്റി പുതിയത് നൽകാൻ സാധിക്കും. ഇത്തരത്തിൽ പേര് മാറ്റിയാലും പഴയ ഐഡിയിലുള്ള മെയിലുകളോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ നഷ്ടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പഴയ അഡ്രസിലേക്ക് ആരെങ്കിലും മെയിൽ അയച്ചാൽ പോലും അത് പുതിയ ഇൻബോക്സിൽ തന്നെ ലഭ്യമാകും. കൂടാതെ, നിങ്ങൾ ഉപയോഗിച്ചിരുന്ന പഴയ ഐഡി മറ്റാർക്കും കൈമാറില്ലെന്നും ഗൂഗിൾ ഉറപ്പുനൽകുന്നു.

നിലവിൽ തിരഞ്ഞെടുത്ത കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം എത്തും. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ലളിതമായ ഒരു ഇമെയിൽ വിലാസം ആഗ്രഹിക്കുന്നവർക്കും, പഴയ ഐഡിയിലെ ‘യൂസർനെയിം’ ഇഷ്ടപ്പെടാത്തവർക്കും അക്കൗണ്ട് മാറാതെ തന്നെ ഇനി പേര് പരിഷ്കരിക്കാം.

administrator

Related Articles