ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കായി ഫോറം ആപ്പ് പുറത്തിറക്കി മെറ്റ

ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കായി ഫോറം ആപ്പ് പുറത്തിറക്കി മെറ്റ

ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ചർച്ചകൾ ഇനി കൂടുതൽ സ്മാർട്ടും സിമ്പിളുമാകുന്നു. മെറ്റയുടെ പുതിയ ആപ്പായ ‘ഫോറം’ എത്തുന്നത് എഐ പവറോടെയാണ്. ട്രെൻഡിങ് പോസ്റ്റുകളുടെ ബഹളമില്ലാതെ ഗ്രൂപ്പ് അഡ്മിൻമാർക്കും മെമ്പർമാർക്കും ഒരുപോലെ ഉപയോഗപ്രദമായ ഫീച്ചറുകളുമായാണ് ഫോറം വരുന്നത്. അമേരിക്കയിൽ മെറ്റ പുറത്തിറക്കിയ പുതിയ സ്റ്റാൻഡലോൺ ആപ്പാണ് ഫോറം. ഇത് എഐ സവിശേഷതകളുള്ള റെഡ്ഡിറ്റ് ശൈലിയിലുള്ള ആപ്പാണ്. ഇപ്പോൾ താൽകാലികമായി ഐ ഫോണിൽ മാത്രമാണ് ഈ ഫോറം പരീഷിക്കാൻ പോകുന്നത്.

ഫേസ്ബുക്ക് ഗ്രൂപ്പുകളെ നേരിട്ട് ബദ്ധിപ്പിക്കുക എന്നതാണ് ഈ അപ്പി​ന്റെ പ്രത്യേക. സാധാരണയായി നമ്മൾ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ ഫോട്ടോകളും റീൽസും കണ്ടന്റുമാണ് പൊതുവേ വരാറുള്ളത്. എന്നാൽ ഫോറം ആപ്പ് ഉപയോ​ഗിക്കുന്നത് വഴി ചർച്ചകൾ മാത്രമുള്ള ഒരു ക്ലീൻ ഫീഡ് ലഭിക്കും. കുടാതെ ഈ ​ഗ്രൂപ്പുകളിലുടെ ചർച്ചകൾ ചെയ്യാം. ഫോറമിലുടെ പങ്കവെയ്ക്കുന്ന ഓരോ പോസ്റ്റും നമ്മുടെ മെയിൻ ഫേസ്ബുക്ക് ആപ്പിലെ ഓരോ ഗ്രൂപ്പിലും കാണിക്കും.

administrator

Related Articles