കാലാവസ്ഥാ പ്രവചനങ്ങൾ, തെരഞ്ഞെടുപ്പ് വിശകലനങ്ങൾ, സ്പോർട്സ് വാർത്തകൾ എന്നിവ പ്രക്ഷേപണം ചെയ്യാൻ ‘ആഗ്‌മെന്റഡ് റിയാലിറ്റി’ (AR), ‘വിർച്വൽ റിയാലിറ്റി’ (VR) സാങ്കേതികവിദ്യകൾ വൻതോതിൽ ഉപയോഗിക്കുന്നു. വാർത്താ അവതാർമാർക്ക് ചുറ്റും തത്സമയം 3D ഗ്രാഫിക്സുകളും ദൃശ്യങ്ങളും സൃഷ്‌ടിച്ചാണ് സംപ്രേഷണം നടത്തുന്നത്.
സാധാരണ വാർത്താ അവതരണത്തിൽ നിന്ന് വ്യത്യസ്തമായി വാർത്താ സംഭവങ്ങൾ കാണികളുടെ കൺമുന്നിൽ നേരിട്ട് കാണിക്കുന്ന അനുഭവം നൽകാൻ എആർ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു.
അത്യാധുനിക എആർ സ്റ്റുഡിയോകൾ നിർമ്മിക്കുന്നതിലൂടെ കാണികളെ ചാനലുകളിൽ പിടിച്ചിരുത്താൻ വാർത്താ സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ട്.

