ഒബി വാനുകളുടെ സ്ഥാനം 5G ബാഗുകൾ കൈയടക്കുന്നു

ഒബി വാനുകളുടെ സ്ഥാനം 5G ബാഗുകൾ കൈയടക്കുന്നു

വാർത്താ കവറേജുകൾക്കായി ലൈവ് സിഗ്നലുകൾ അയക്കാൻ ഉപയോഗിച്ചിരുന്ന വലിയ സാറ്റലൈറ്റ് വാഹനങ്ങൾക്ക് (OB Vans) പകരം ഭാരം കുറഞ്ഞ ‘5G ലൈവ് ബാഗുകൾ’ മാധ്യമ പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്നു. സാറ്റലൈറ്റ് ലിങ്കുകൾക്ക് പകരം 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് തത്സമയ HD വീഡിയോ ദൃശ്യങ്ങൾ സ്റ്റുഡിയോയിലേക്ക് അയക്കാൻ ഇത് സഹായിക്കും.

വാഹനങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാത്ത തിരക്കേറിയ സ്ഥലങ്ങളിലും മലയോര മേഖലകളിലും വളരെ എളുപ്പത്തിൽ മാധ്യമപ്രവർത്തകർക്ക് തത്സമയ റിപ്പോർട്ടിങ് നടത്താൻ ഇതിലൂടെ സാധിക്കുന്നു.

ലളിതമായ പ്രവർത്തന രീതിയും കുറഞ്ഞ പ്രക്ഷേപണച്ചെലവും കാരണം പ്രധാന വാർത്താ ചാനലുകളെല്ലാം 5G അപ്‌ലിങ്ക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.

administrator

Related Articles