പ്രീമിയം ഫീച്ചറുകളുമായി OPPO Enco Air5 Pro

പ്രീമിയം ഫീച്ചറുകളുമായി OPPO Enco Air5 Pro

ഇന്നത്തെ ഡിജിറ്റൽ ലൈഫ് സ്റ്റൈലിൽ വെബ് സീരീസ് കാണാനും വിർച്വൽ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ഗെയിം കളിക്കാനും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒരു പ്രീമിയം ഓഡിയോ ഡിവൈസ് 5,000 രൂപ ബഡ്ജറ്റിൽ കണ്ടെത്തുക പ്രയാസമാണ്. ഇതിനൊരു മികച്ച പരിഹാരമായാണ് OPPO Enco Air5 Pro വിപണിയിൽ എത്തിയിരിക്കുന്നത്. വെറും 4,999 രൂപ വിലയിൽ പ്രീമിയം ഓഡിയോ അനുഭവവും അത്യാധുനിക ഫീച്ചറുകളും ഈ ട്രൂ വയർലെസ് ഇയർബഡ്സ് വാഗ്ദാനം ചെയ്യുന്നു.

ഈ പ്രൈസ് റേഞ്ചിൽ മറ്റൊരു ഇയർബഡ്സിലും കാണാത്ത വിധം മികച്ച നോയിസ് ക്യാൻസലേഷൻ ഫീച്ചറാണ് ഇതിലുള്ളത്. 5000Hz അൾട്രാ-വൈഡ് ഫ്രീക്വൻസിയിൽ ചുറ്റുമുള്ള ബഹളങ്ങളെ പൂർണ്ണമായും ഒഴിവാക്കി ശാന്തമായ അന്തരീക്ഷം ഒരുക്കുന്നു. യാത്ര ചെയ്യുമ്പോഴോ ഔട്ട്ഡോറിൽ ആയിരിക്കുമ്പോഴോ കാറ്റിന്റെയും മറ്റ് ആംബിയന്റ് ശബ്ദങ്ങളെയും വ്യക്തമായി മറച്ചുപിടിച്ച് മികച്ച ഓഡിയോ നൽകുന്നു. കുറഞ്ഞ ഡിസ്റ്റോർഷനോടെ ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദവും മികച്ച ബേസ് കൺട്രോളും ഉറപ്പാക്കുന്നു. ഇഷ്ടാനുസരണം സൗണ്ട് സെറ്റ് ചെയ്യാം. വൈഡ് സ്റ്റേജിനായി അൾട്ടിമേറ്റ് സൗണ്ട്, പോഡ്കാസ്റ്റുകൾക്കായി പ്യൂവർ വോക്കൽസ്, ബേസ് ഇഷ്ടപ്പെടുന്നവർക്കായി തണ്ടറിങ് ബേസ് എന്നീ പ്രീസെറ്റുകൾ ലഭ്യമാണ്. ഗെയിമിങ്ങിനും സിനിമകൾക്കുമായി സ്പേഷ്യൽ ഓഡിയോ അൽഗോരിതം ഉപയോഗിക്കുന്നു. ഇത് ശബ്ദങ്ങൾ യഥാർത്ഥ ദിശയിൽ നിന്നും അകലത്തിൽ നിന്നും വരുന്നത് പോലെ കൃത്യമായി കേൾപ്പിക്കും. ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഇതിനുണ്ട്.

administrator

Related Articles