ആൻഡ്രോയിഡ് 17-ന്റ ഫീച്ചറുകൾ പുറത്തിറക്കി ഗൂഗിൾ

ആൻഡ്രോയിഡ് 17-ന്റ ഫീച്ചറുകൾ പുറത്തിറക്കി ഗൂഗിൾ

ആൻഡ്രോയിഡ് 17 ഒപ്പേറേറ്റിംഗ് സിസ്റ്റം ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. ചൊവ്വാഴ്ച മുതൽ പിക്‌സൽ സ്മാർട്ട്ഫോണുകളിൽ ഈ അപ്‌ഡേറ്റ് ലഭ്യമായിത്തുടങ്ങി. ഈ വർഷം അവസാനത്തോടെ മറ്റ് ആൻഡ്രോയിഡ് ഫോണുകളിലേക്കും ഈ പുതിയ പതിപ്പ് വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

പുതിയ ആൻഡ്രോയിഡ് 17 പതിപ്പിൽ മൾട്ടിടാസ്കിങ് കൂടുതൽ എളുപ്പമാക്കുന്നതിനായി ബബിൾസ്, ബബിൾ ബാർ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏതൊരു ആപ്പും സ്‌ക്രീനിൽ ഫ്ലോട്ട് ചെയ്തു നിർത്താനും, ഫോൾഡബിൾ ഫോണുകളിൽ ഇവയെ പ്രത്യേക ബാർ ആയി സെറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഒപ്പം സ്ക്രീൻ റെക്കോർഡ് ചെയ്യുമ്പോൾ സെൽഫി ക്യാമറ ഉപയോഗിച്ച് സ്വന്തം പ്രതികരണങ്ങൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്താൻ സഹായിക്കുന്ന സ്ക്രീൻ റിയാക്ഷൻസ് ഫീച്ചറും പുതിയ പതിപ്പിലുണ്ട്.

കോളുകൾ കൈകാര്യം ചെയ്യുന്നതിലും ഗൂഗിൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പിക്‌സൽ 10a മോഡലുകളിൽ കോളുകൾ തത്സമയം വിവർത്തനം ചെയ്യാനും, വിളിക്കുന്നയാളുടെ യഥാർത്ഥ ശബ്ദത്തിൽ തന്നെ അത് കേൾക്കാനും വോയ്‌സ് ട്രാൻസ്ലേറ്റ് ഫീച്ചർ സഹായിക്കും. കൂടാതെ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യാൻ സഹായിക്കുന്ന മാനുവൽ കോൾ സ്ക്രീൻ ഫീച്ചർ ഇന്ത്യയിലും ലഭ്യമാക്കിയിട്ടുണ്ട്. യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിൽ പിക്‌സൽ 6 മുതലുള്ള മോഡലുകളിൽ ഫോണിനോട് സംസാരിച്ചുകൊണ്ട് ഫോട്ടോകൾ എഡിറ്റ് ചെയ്യാവുന്ന കൺവർസേഷണൽ എഡിറ്റിംഗ് ഫീച്ചറും ആൻഡ്രോയിഡ് 17-ന്റെ പ്രത്യേകതയാണ്.

സുരക്ഷാ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലൈവ് ത്രെറ്റ് ഡിറ്റക്ഷൻ, അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ എന്നിവ കൂടുതൽ കരുത്തുറ്റതാക്കി. ഫോൺ നഷ്ടപ്പെട്ടാൽ ഫിംഗർപ്രിന്റോ പിൻ നമ്പറോ ഉപയോഗിച്ച് ലോക്ക് ചെയ്യാനും, പിൻ നമ്പർ തെറ്റായി നൽകുന്നതിനുള്ള പരിധികൾ കൂടുതൽ കർശനമാക്കാനും ഇതിലൂടെ സാധിക്കും.

administrator

Related Articles