വാട്‌സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമാക്കുന്ന പുതിയൊരു ഫീച്ചറുമായി മെറ്റ എത്തുന്നു. ഇനി മുതൽ വാട്‌സ്ആപ്പ് ആപ്പ് തുറക്കാതെ തന്നെ ഹോം സ്‌ക്രീനിൽ നിന്ന് നേരിട്ട് വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്ത് അയക്കാൻ സാധിക്കും. തിരക്കുള്ളവർക്കും ഇടയ്ക്കിടെ വോയ്‌സ് മെസേജുകൾ അയക്കേണ്ടവർക്കും സമയം ലാഭിക്കാൻ ഈ ഫീച്ചർ ഏറെ സഹായകമാകും.
ഫോൺ അൺലോക്ക് ചെയ്താൽ ഹോം സ്‌ക്രീനിൽ ദൃശ്യമാകുന്ന ഷോർട്ട്‌കട്ടിൽ ടാപ്പ് ചെയ്ത് വോയ്‌സ് നോട്ട് റെക്കോർഡ് ചെയ്യാം. റെക്കോർഡ് ചെയ്ത ശേഷം ഇഷ്ടമുള്ള കോൺടാക്റ്റുകൾക്കോ ഗ്രൂപ്പുകൾക്കോ നേരിട്ട് അയക്കാനും സാധിക്കും. ഒന്നിലധികം പേർക്ക് ഒരേസമയം സന്ദേശം അയക്കാൻ ഇത് സൗകര്യമൊരുക്കുന്നു. കൂടാതെ, വോയ്‌സ് മെസേജുകൾക്ക് പുറമെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി പ്രത്യേക ഹോം സ്‌ക്രീൻ വിജറ്റും വാട്‌സ്ആപ്പ് ഒരുക്കുന്നുണ്ട്. ആപ്പ് തുറക്കാതെ തന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാൻ ഇതിലൂടെ കഴിയും.

