ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതികൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് മെറ്റ. ‘മെറ്റാ വൺ’ എന്ന ഏകീകൃത പ്ലാറ്റ്ഫോമിന് കീഴിൽ ഈ സേവനങ്ങൾ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം. വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിൽ മെറ്റാ വൺ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
വാബീറ്റ ഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം, വാട്ട്സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയിഡ് പതിപ്പിൽ ‘മെറ്റാ വൺ പ്ലസ്’, ‘മെറ്റാ വൺ പ്രീമിയം’ എന്നീ രണ്ട് പ്ലാനുകളുടെ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ നിന്നുതന്നെ ഈ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ തിരഞ്ഞെടുക്കാനും നിയന്ത്രിക്കാനും സാധിക്കും.

