ബ്രിട്ടനിലും 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് വരുന്നു

ബ്രിട്ടനിലും 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് വരുന്നു

കുട്ടികളുടെ ഓൺലൈൻ സുരക്ഷ കർശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ സേവനങ്ങൾ ലഭ്യമാക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ പ്രഖ്യാപിച്ചു. സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളെല്ലാം ഈ നിയന്ത്രണത്തിന് കീഴിൽ വരും. 2027 മാർച്ചിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം.

“കുട്ടികൾക്ക് അവരുടെ നഷ്ടപ്പെട്ട ബാല്യം തിരികെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ കുട്ടികളിൽ കടുത്ത ആസക്തിയുണ്ടാക്കുകയും അവരുടെ സന്തോഷം കവരുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ മാതൃകാപരമായ നിലപാടാണ് യുകെ കൈക്കൊള്ളുന്നത്,” കീർ സ്റ്റാമർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

administrator

Related Articles