‘മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതിക്ക് പിന്തുണയുമായി അജു വർഗീസ്

‘മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതിക്ക് പിന്തുണയുമായി അജു വർഗീസ്

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതിക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത. സർക്കാരിന്റെ ഈ പുരോഗമനപരമായ തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ അജു വർഗീസും രംഗത്തെത്തി. മാറ്റങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താരം പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

‘ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ എന്ന് ചോദിച്ചുകൊണ്ടാണ് താരം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. “ആർത്തവം എന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ അതിനർത്ഥം എല്ലാ കുട്ടികളും ഈ അവസ്ഥയെ ഒറ്റയ്ക്ക് നേരിടാൻ പെട്ടെന്ന് പ്രാപ്തരാകും എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും ആശ്വാസത്തിനും അന്തസ്സിനുമാണ് മുൻഗണന നൽകേണ്ടത്. ജീവിതത്തിലെ ആ ഘട്ടത്തിൽ പെൺകുട്ടികൾക്ക് നൽകുന്ന പിന്തുണ ഒരു പ്രിവിലേജ് അല്ല, മറിച്ച് അതൊരു ആവശ്യകതയാണ്,” അജു വർഗീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

administrator

Related Articles