‘കര’ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു

‘കര’ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു

ധനുഷ് മുഖ്യവേഷത്തിൽ എത്തിയ ‘കര’ സിനിമ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു. ‘പോർ തൊഴിലി’ന് ശേഷം വിഗ്‌നേഷ് രാജ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സമാനമായ പ്രതികരണമാണ് ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് ലഭിക്കുന്നത്. നെറ്റ്‌ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഒരു മോഷ്ടാവിന്റെ റോളിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ മമിത ബൈജു, സുരാജ് വെഞ്ഞാറമൂട്, ജയറാം തുടങ്ങിയ മലയാളി താരങ്ങളുടെ പ്രകടനങ്ങൾക്കും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ, കഥയ്ക്ക് രണ്ടാം പകുതിയിലാണ് ജീവൻ വയ്ക്കുന്നതെന്നതാണ് പലരും ചൂണ്ടിക്കാട്ടുന്ന പോരായ്മ.

administrator

Related Articles