റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ ‘ഹാപ്പി’

റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ ‘ഹാപ്പി’

മലയാളികൾക്ക് അല്ലു അർജുൻ ശരിക്കും മല്ലു അർജുനാണ്. ഒരുകാലത്ത് അല്ലു അർജുൻ എന്ന തെലു​ഗു താരം കേരളക്കരയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നും അല്ലായിരുന്നു. അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അല്ലുവിനായി.

അല്ലുവിൻ്റെ ആദ്യകാല സിനിമകൾക്ക് എല്ലാം കേരളത്തിൽ വലിയ വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു “ഹാപ്പി ബി ഹാപ്പി”. മലയാളികൾ ഹൃദയത്തിലേറ്റിയ സിനിമയായിരുന്നു ജെനീലിയ ഡിസൂസ നായികയായി എത്തിയ ഈ സിനിമ. ഇപ്പോഴിതാ ഹാപ്പി വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

എ. കരുണാകരൻ ആണ് ഈ സിനിമ ഒരുക്കിയത്. കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും റിലീസിനെത്തുന്നത്. ജൂൺ 12ന് ഹാപ്പി റീ റിലീസ് ചെയ്യുമെന്നാണ് വിവരം. നിർമാതാവ് ഖാദർ ഹസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 4k ഡോൾബി അറ്റ്മോസ്, 4k ഡിടിഎക്സ് എന്നീ ഫോർമാറ്റുകളിലാണ് സിനിമ എത്തുക.

administrator

Related Articles