സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്. മെസേജ് റീഡ് ചെയ്ത് കഴിഞ്ഞാലുടൻ ഡിലീറ്റാകുന്ന തരത്തിലാകും പുതിയ ഫീച്ചർ എത്തുക. മെസേജ് റിസീവ് ചെയ്ത് വായിച്ച് കഴിയുമ്പോഴേക്കും സന്ദേശം സ്വയം ഡിലീറ്റാകും. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റ ടെസ്റ്ററുകളിൽ ഫീച്ചർ ലഭ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ എത്തും.

നിലവിൽ നിശ്ചിത കാലത്തിന് ശേഷം മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചർ ഉണ്ട്. 90 ദിവസം വരെ മെസേജ് സൂക്ഷിച്ച് വെച്ച ശേഷം ചാറ്റ് മുഴുവൻ ക്ലിയർ ആകുന്ന രീതിയാണ് ഇപ്പോൾ‌ വാട്സ്ആപ്പിൽ നിലവിൽ ഉള്ളത്. ഇതിന് പകരം തിരഞ്ഞെടുത്ത മെസേജുകൾ ആഫ്റ്റർ റീഡ് എന്ന ഓപ്ഷൻ‌ ഉപയോ​ഗിച്ച് ഡിലീറ്റാക്കാൻ വാട്സ്ആപ്പിനെ പ്രാപ്തമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിൽ സന്ദേശം എത്ര സമയം കഴിഞ്ഞ് വേണം ഡിലീറ്റാകാൻ എന്ന് ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാം. 5 മിനിറ്റിന് ശേഷം, 1 മണിക്കൂറിന് ശേഷം, അല്ലെങ്കിൽ 12 മണിക്കൂറിന് ശേഷം എന്നിങ്ങനെയുള്ള സമയ പരിധികൾ തിരഞ്ഞെടുക്കാം.

administrator

Related Articles