മാസങ്ങൾ നീണ്ടു നിന്ന ആശങ്കകൾക്ക് വിരാമം ഇട്ടു കൊണ്ട് രാജ്യത്ത് ഫിഫ ലോക കപ്പ് സംപ്രേഷണാവകാശം പ്രമുഖ മാധ്യമമായ സീ എന്‍റർടെയിൻമെന്‍റ് സ്വന്തമാക്കി. ഫിഫയുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ലോകം മുഴുവൻ ആവേശത്തോടെ ഉറ്റുനോക്കുന്ന 2026 ലെ ഫിഫ ലോക കപ്പിലെ പോരാട്ടങ്ങൾ ഇനി ഇന്ത്യൻ ആരാധകർക്ക് സിയുടെ പുതിയ ചാനലായ യുണൈറ്റഡ്8 സ്പോർട്സ് ചാനലിൽ കൂടി കാണുവാൻ കഴിയും. കൂടാതെ സീ ഗ്രൂപ്പിന്റെ തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിൽ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.
2026 ലോകകപ്പിനെ കൂടാതെ 2034 വരെയുള്ള ഫിഫ ടൂര്ണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സീ ഗ്രൂപ്പ് സ്വന്തമാക്കി. ഇതിൽ 2027ലെ വനിതാ ലോകകപ്പും 2030 ലെ പുരുഷ ലോകകപ്പും ഉൾപ്പെടും. നേരത്തെ അമേരിക്കയിൽകും കാനഡയിലും മെക്സിക്കോയിലും നടക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ കാണാൻ കഴിയില്ലെന്ന ആശങ്ക ഉയർന്നിരുന്നു. അമേരിക്കയിൽ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം ആയിരുന്നു മാധ്യമങ്ങളെ ഉയർന്ന വില കൊടുത്ത് സംപ്രേഷണാവകാശം നേടുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.

