കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനായി വാട്‌സ്ആപ്പിൽ പുതിയ ‘ബിസിനസ് എഐ’ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. ബിസിനസ് ഉടമകൾക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താനും കച്ചവടം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ഈ പുത്തൻ സാങ്കേതികവിദ്യ.

വാട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ നേരിട്ട് ലഭ്യമാകുന്ന ഈ സംവിധാനം ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാൻ പ്രാപ്തമാണ്. ഉൽപ്പന്നങ്ങളുടെ വില, ലഭ്യമായ ഓഫറുകൾ, ഷിപ്പിംഗ് വിവരങ്ങൾ തുടങ്ങിയ സംശയങ്ങൾക്ക് എഐ തൽക്ഷണം മറുപടി നൽകും. കൂടാതെ, ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും അപ്പോയിന്‍റ്‌മെന്‍റുകൾ ബുക്ക് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ആവശ്യമായ ഘട്ടങ്ങളിൽ ബിസിനസ് ഉടമകൾക്ക് നേരിട്ട് ചാറ്റിൽ ഇടപെടാനുള്ള സൗകര്യവുമുണ്ട്.

വരും ആഴ്‌ചകളിൽ ഇന്ത്യയിലെ എല്ലാ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലും ഈ സേവനം ലഭ്യമാകും. ഭാവിയിൽ യുപിഐ വഴി വാട്‌സ്ആപ്പിൽ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താനുള്ള സൗകര്യവും മെറ്റ ഒരുക്കുന്നുണ്ട്.

administrator

Related Articles