ബോക്സ് ഓഫീസിൽ മമ്മൂട്ടി-മോഹൻലാൽ തരംഗം

ബോക്സ് ഓഫീസിൽ മമ്മൂട്ടി-മോഹൻലാൽ തരംഗം

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 61.25 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം 18.65 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ആദ്യദിനം 29.1 കോടി രൂപ നേടിയ ചിത്രം, കളക്ഷൻ റെക്കോർഡുകളിൽ മുൻപന്തിയിലുള്ള ‘എമ്പുരാന്റെ’ ആദ്യദിന നേട്ടത്തിനൊപ്പമെത്തിയില്ലെങ്കിലും മികച്ച പ്രതികരണത്തോടെ തിയറ്ററുകളിൽ കുതിക്കുകയാണ്.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങളെ ഒരുമിച്ച് കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.

administrator

Related Articles