എഐ തന്ത്രം അടിമുടി മാറ്റി മൈക്രോസോഫ്റ്റ്

എഐ തന്ത്രം അടിമുടി മാറ്റി മൈക്രോസോഫ്റ്റ്

വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ അവതരിപ്പിക്കുന്ന രീതിയിൽ മൈക്രോസോഫ്റ്റ് വലിയ മാറ്റങ്ങൾ വരുത്തുന്നു. റെഡ്മണ്ട് ആസ്ഥാനമായുള്ള ഈ ടെക് ഭീമൻ, ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നോട്ടിഫിക്കേഷനുകളും അമിതമായ ‘കോപൈലറ്റ്’ ബ്രാൻഡിംഗും കുറയ്ക്കാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. 2024-ൽ വലിയ രീതിയിൽ പ്രഖ്യാപിച്ച പല കോപൈലറ്റ് ഫീച്ചറുകളും, ഉപയോക്താക്കൾക്ക് കൂടുതൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെങ്കിൽ മാത്രം അവതരിപ്പിച്ചാൽ മതിയെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്.

നേരത്തെ വിൻഡോസ് സെറ്റിംഗ്‌സിലും ഫയൽ എക്‌സ്‌പ്ലോററിലും കോപൈലറ്റ് ലേബലിൽ അവതരിപ്പിക്കാനിരുന്ന പല ഫീച്ചറുകളും ഇപ്പോൾ സ്വതന്ത്രമായ ടൂളുകളായാണ് പുറത്തിറക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുയർത്തിയ ‘റീകോൾ’ ഫീച്ചറിന് ലഭിച്ച തിരിച്ചടിയാണ് മൈക്രോസോഫ്റ്റിനെ ഇത്തരമൊരു പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്. ഒഎസിലുടനീളം ഐഐ ഫീച്ചറുകൾ കുത്തിനിറയ്ക്കുന്ന ‘AI ബ്ലോട്ട്’ ഒഴിവാക്കി സിസ്റ്റം കൂടുതൽ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, ആരോഗ്യ മേഖലയിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പിന് മൈക്രോസോഫ്റ്റ് തുടക്കമിട്ടിട്ടുണ്ട്. ‘കോപൈലറ്റ് ഹെൽത്ത്’ എന്ന പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകളും ലബോറട്ടറി ഡാറ്റയും അപ്‌ലോഡ് ചെയ്ത് ആരോഗ്യപരമായ ഉൾക്കാഴ്ചകൾ നേടാനാകും. ഭാവിയിൽ ഗെയിമിംഗ് രംഗത്തും മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2027-ഓടെ അടുത്ത തലമുറ എക്‌സ്‌ബോക്‌സ് കൺസോളുകളുടെ ആൽഫ പതിപ്പുകൾ ഡെവലപ്പർമാർക്ക് നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

administrator

Related Articles