എക്സ് ഉള്ളടക്കത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്

എക്സ് ഉള്ളടക്കത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, ഇന്ത്യയിൽ മുതിർന്നവർക്കുള്ള (18+) ഉള്ളടക്കത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക പത്രക്കുറിപ്പുകൾ വന്നിട്ടില്ല. നിലവിൽ ഇത്തരം ഉള്ളടക്കങ്ങൾ തിരയുമ്പോൾ “പ്രാദേശിക നിയന്ത്രണങ്ങൾ കാരണം ഈ ഉള്ളടക്കം പരിമിതപ്പെടുത്തിയിരിക്കുന്നു” എന്ന അറിയിപ്പാണ് ദൃശ്യമാകുന്നത്.

അശ്ലീല വസ്തുക്കൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതോ കൈമാറുന്നതോ നിരോധിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് ഈ നടപടിയെന്ന് ഗ്രോക്ക് വ്യക്തമാക്കി. ഇതോടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇത്തരം ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. സർക്കാരിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോം ഈ മാറ്റം വരുത്തിയത്.

സർക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കത്തിന് വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നത്. നടപടി അൽപ്പം വൈകിപ്പോയെങ്കിലും, എക്സ് ഇനി അശ്ലീലതയുടെ വിളനിലമായി മാറില്ലെന്ന് ഉറപ്പാക്കിയതിൽ പലരും സന്തോഷം പ്രകടിപ്പിച്ചു. അമിതമായ അശ്ലീല ഉള്ളടക്കങ്ങൾ യുവാക്കളുടെ ജീവിതത്തെയും സ്വഭാവത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിൽ, ഈ നിയന്ത്രണം ഡിജിറ്റൽ ലോകത്തെ ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

administrator

Related Articles