പുതിയ ‘സിം-ബൈൻഡിങ്’ ചട്ടം നിലവിൽ വന്നു

പുതിയ ‘സിം-ബൈൻഡിങ്’ ചട്ടം നിലവിൽ വന്നു

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ലക്ഷ്യമിട്ട് ടെലികോം വകുപ്പ് കൊണ്ടുവന്ന പുതിയ ‘സിം-ബൈൻഡിങ്’ ചട്ടങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്നു. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ഇനി മുതൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടി വരും.

നിലവിൽ ഒടിപി വഴി ഒരിക്കൽ ലോഗിൻ ചെയ്താൽ സിം കാർഡ് മാറ്റിയാലും ആപ്പുകൾ പ്രവർത്തിക്കുമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം സിം കാർഡ് ഫോണിൽ നിന്ന് നീക്കം ചെയ്താൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. സൈബർ കുറ്റവാളികൾ സിം ഇല്ലാതെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ കർശന നീക്കം. വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നവർ ഓരോ ആറ് മണിക്കൂറിലും വീണ്ടും ലോഗിൻ ചെയ്യേണ്ടി വന്നേക്കാം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത സൈബർ സുരക്ഷാ നിയമങ്ങൾ പ്രകാരം നടപടിയുണ്ടാകും.

administrator

Related Articles