‘പ്രകമ്പനം’ ഒടിടിയിലേക്ക്

‘പ്രകമ്പനം’ ഒടിടിയിലേക്ക്

താരമൂല്യത്തേക്കാൾ ഉപരിയായി പ്രേക്ഷകർ നല്ല സിനിമകളെ നെഞ്ചിലേറ്റുന്ന കാലമാണിതെന്ന് തെളിയിക്കുകയാണ് ‘പ്രകമ്പനം’. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി ചിത്രം നാലാം വാരത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

ജനുവരി 30-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 21.3 കോടി രൂപയിലധികം നേടിക്കഴിഞ്ഞു. വലിയ താരനിരയില്ലാതെ തന്നെ ഫാമിലി ഓഡിയൻസിനെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിച്ചു എന്നതാണ് ഈ വിജയത്തിന്റെ കാതൽ. ചിത്രം തിയറ്ററുകളിൽ ഹിറ്റായി ഓടുമ്പോൾ തന്നെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രമുഖ പ്ലാറ്റ്‌ഫോമായ സീ5 (ZEE5) ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സ്ട്രീമിംഗ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ ശ്രീഹരി വടക്കൻ. മല്ലിക സുകുമാരൻ, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ലാൽ ജോസ് തുടങ്ങിയവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിലുണ്ട്. സംഗീതം ബിബിൻ അശോക്, ശങ്കർ ശർമ്മ. എറണാകുളത്തെ ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രം ഒരു ഫുൾ പാക്ക്ഡ് എന്റർടൈനറാണെന്നാണ് പ്രേക്ഷക പ്രതികരണം.

administrator

Related Articles