ഗൂഗിൾ പിക്സൽ 10എ ഇന്ത്യയിലെത്തി

ഗൂഗിൾ പിക്സൽ 10എ ഇന്ത്യയിലെത്തി

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ പിക്സൽ 10എ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. പ്രീമിയം ഫീച്ചറുകൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ഈ ഫോണിന് 49,999 രൂപയാണ് വില. ലാവെൻഡർ, ഒബ്‌സിഡിയൻ, ഫോഗ്, ബെറി എന്നീ ആകർഷകമായ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മാർച്ച് 6 മുതൽ വിൽപന ആരംഭിക്കുന്ന ഫോണിന്റെ പ്രീ-ഓർഡറുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.

പിക്സൽ 10എ ഉപയോക്താക്കൾക്കായി ആകർഷകമായ അപ്‌ഗ്രേഡ് പ്രോഗ്രാമും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. സീറോ ഡൗൺ പേയ്മെന്റിലും പലിശയില്ലാത്ത ഇഎംഐ വ്യവസ്ഥയിലും ഫോൺ സ്വന്തമാക്കാം. ഒമ്പത് ഇഎംഐകൾ അടച്ചുതീർക്കുന്നവർക്ക് പിന്നീട് തങ്ങളുടെ ഫോൺ പുതിയ പിക്സൽ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ഈ പദ്ധതിയിലൂടെ ലഭ്യമാണ്.

സാങ്കേതിക മികവിലും നിർമ്മാണ രീതിയിലും പിക്സൽ 10എ ഏറെ മുന്നിലാണ്. 6.3 ഇഞ്ച് അക്‌റ്റ്വ ഡിസ്പ്ലേയ്ക്ക് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഉള്ളതിനാൽ കഠിനമായ വെയിലിലും സ്‌ക്രീൻ വ്യക്തമായി കാണാം. സുരക്ഷയ്ക്കായി ഗോറില്ല ഗ്ലാസ് 7i, ഐപി68 വാട്ടർ ആന്റ് ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയും നൽകിയിട്ടുണ്ട്. പിക്സൽ 9 പ്രോയിലുള്ള അതേ കരുത്തുറ്റ ടെൻസർ ജി4 പ്രോസസറാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

administrator

Related Articles