ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പുമായി യുഎഇ

ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പുമായി യുഎഇ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് രംഗത്ത് ശക്തമായ മുന്നേറ്റവുമായി യുഎഇ. ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് അവതരിപ്പിച്ചുകൊണ്ടാണ് യുഎഇ വീണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ്‌സ് സമ്മിറ്റിലായിരുന്നു അവതരണം. സാങ്കേതിക വിദ്യക്ക് വലിയ പ്രധാന്യമാണ് യുഎഇ നല്‍കിവരുന്നത്. ഇതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്.

നാല് ലക്ഷം കോടി ട്രാന്‍സിസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ചിപ്പ്. ദുബായില്‍ സമാപിച്ച വേള്‍ഡ് ഗവണ്‍മെന്റ്‌സ് സമ്മിറ്റില്‍ യുഎഇ ഉപപ്രധാനമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് അത്യാധുനിക സാങ്കേതികവിദ്യ ലേകത്തിന് പരിചയപ്പെടുത്തിയത്.

ലോകജനസംഖ്യയിലെ ഏകദേശം 40 ശതമാനം പേര്‍ക്ക് നിര്‍മിത ബുദ്ധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ എഐ വികസനത്തിന് ആവശ്യമായ വന്‍ കംപ്യൂട്ടിങ് ശേഷി ഉറപ്പാക്കുകയാണ് ചിപ്പിന്റെ പ്രധാന ലക്ഷ്യം. അബുദബി ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ജി42 കമ്പനിക്ക് കീഴിലെ ‘സ്റ്റാര്‍ഗേറ്റ്’ ആണ് ചിപ്പ് വികസിപ്പിച്ചത്.

administrator

Related Articles