സ്‌പോട്ടിഫൈ പാട്ടുകള്‍ ചോര്‍ത്തി പൈറസി ഗ്രൂപ്പ്

സ്‌പോട്ടിഫൈ പാട്ടുകള്‍ ചോര്‍ത്തി പൈറസി ഗ്രൂപ്പ്

ലോകപ്രശസ്ത മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയുടെ സംഗീതശേഖരത്തില്‍ നിന്നും ദശലക്ഷക്കണക്കിന് ഗാനങ്ങള്‍ പൈറസി ഗ്രൂപ്പ് ചോര്‍ത്തി. ‘അന്നാസ് ആര്‍ക്കൈവ്‌സ്’ എന്ന ഹാക്കര്‍ ഗ്രൂപ്പാണ് സ്‌പോട്ടിഫൈയിലെ ഏകദേശം 8.6 കോടി ഗാനങ്ങളും 25.6 കോടി ട്രാക്കുകളുടെ മെറ്റാഡാറ്റയും തങ്ങള്‍ പകര്‍ത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. സംഗീതത്തെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനായുള്ള ഒരു ‘ഡിജിറ്റല്‍ ആര്‍ക്കൈവ്’ നിര്‍മ്മിക്കാനാണ് ഈ നീക്കമെന്നാണ് ഇവരുടെ വാദം. സ്‌പോട്ടിഫൈയിലെ മൊത്തം സ്ട്രീമിംഗിന്റെ ഭൂരിഭാഗവും ചോര്‍ത്തപ്പെട്ട ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്‌പോട്ടിഫൈയിലെ മൊത്തം സ്ട്രീമിംഗിന്റെ 99.6 ശതമാനവും ചോര്‍ത്തപ്പെട്ട പാട്ടുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഇവരുടെ അവകാശവാദം.അതേസമയം, വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി സ്‌പോട്ടിഫൈ റദ്ദാക്കി. ഈ സുരക്ഷാ വീഴ്ച സാധാരണ ഉപയോക്താക്കളുടെ അക്കൗണ്ടുകളെയോ സ്വകാര്യ വിവരങ്ങളെയോ ബാധിക്കില്ലെന്നും കലാകാരന്മാരുടെ പകര്‍പ്പവകാശം സംരക്ഷിക്കാന്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായും കമ്പനി വ്യക്തമാക്കി.

administrator

Related Articles