മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ടീം ഒന്നിക്കുന്നു

മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ടീം ഒന്നിക്കുന്നു

മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ടീം ഒന്നിക്കുന്നു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ആണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. മാര്‍ക്കോ, ചിത്രീകരണം നടക്കുന്ന കാട്ടാളന്‍ എന്നിവക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ് , സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകര്‍ച്ചകള്‍ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടന്‍ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളെറെയാണ്.

മലയാളത്തിന് പുറത്തും അകത്തുമുള്ള ഒട്ടേറെ വമ്പന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2026 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍ടെയ്‌നര്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ അണിനിരക്കുക.

‘ഉണ്ട’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ടീം ഒന്നിക്കുന്നത്. ആലപ്പുഴ ജിംഖാന എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണിത്. ടികി ടാക്കക് ശേഷം നിയോഗ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. മാര്‍ക്കോ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ സിനിമ വിനോദ വ്യവസായ രംഗത്ത് അതി നൂതന ആശയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഷെരീഫ് മുഹമ്മദ്, അദ്ദേഹത്തിന്റെ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് ചുക്കാന്‍ പിടിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – വിഷ്ണു സുഗതന്‍, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

administrator

Related Articles