2025ല്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ആപ്പിള്‍ പുറത്തിറക്കി. ഇത്തവണ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പ് വാട്‌സ്ആപ്പോ ഇന്‍സ്റ്റഗ്രാമോ ടിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുമല്ല. ഇത്തവണ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ഓപ്പണ്‍ എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ആണ്. ആപ്പ് സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ചാറ്റ് ജിപിടി ഒന്നാമതെത്തി. ഈ പട്ടികയില്‍ മെറ്റയുടെ ത്രെഡ്‌സ് രണ്ടാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ ഗൂഗിള്‍, ടിക് ടോക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ്, ജിമെയില്‍, ഗൂഗിള്‍ ജെമിനി തുടങ്ങിയ ആപ്പുകള്‍ ഉണ്ട്.
administrator

