2031 ല്‍ രാജ്യത്തെ 5ജി വരിക്കാരുടെ എണ്ണം 100 കോടി കടക്കുമെന്ന് എറിക്സണ് മൊബിലിറ്റി റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ 39.4 കോടിയാളുകള്‍ 5ജി ഉപയോഗിക്കുന്നുണ്ടാകാം എന്നാണ് വിലയിരുത്തല്‍. 2031 ല്‍ രാജ്യത്തെ 79 ശതമാനം കണക്ഷനുകളിലും 5ജി ലഭ്യമായേക്കുമെന്നാണ് എറിക്സണ് കമ്പനിയുടെ പ്രവചനം. നിലവില്‍ ഇത് 32 ശതമാനമാണ്. ഒരു മൊബൈല്‍ ഫോണിലെ ശരാശരി പ്രതിമാസ ഡേറ്റ ഉപയോഗം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 36 ജിപി. ഇത് 2031 ല്‍ 61 ജിബിയായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Tags:
administrator

