കുറച്ചു ദിവസങ്ങള്‍ മുമ്പ് ഏറെ ട്രന്റിങ്ങായിരുന്നു നാനോ ബനാനയില്‍ നിര്‍മിച്ചെടുത്ത ഫോട്ടോസുകള്‍. ഇപ്പോള്‍ നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പഴയ പതിപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നാനോ ബനാന 2 കഴ്ചവെക്കുമെന്നാണ് അവകാശ വാദം. നാനോ ബനാനയ്‌ക്കൊപ്പം ജെമിനൈ 3.0 മോഡലും പുറത്തിറക്കിയേക്കുമെന്നും പറയുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് തനിയെ കുറവുകള്‍ പരിഹരിക്കാന്‍ പ്രാപ്തയുള്ളതായിരിക്കും. കൂടുതല്‍ ആസ്‌പെക്ട് റേഷ്യോകളില്‍ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുമെന്നതാണ് പുതിയ മോഡലിന്റെ മറ്റൊരു സവിശേഷത.
ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്റെ ജെമിനി എഐ സീരീസിന്റെ ഭാഗമായ പുതിയ ഇമേജ് ജനറേഷന്‍ മോഡല്‍ ഈ വര്‍ഷം വൈറലായിരുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് ഇതിനകം തന്നെ ലീക്ക് ചെയ്ത ചിത്രങ്ങളും പ്രിവ്യൂകളും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നാനോ ബനാന 2 ജെമിനി 3 പ്രോ അല്ലെങ്കില്‍ ജെമിനി 2.5 ഫ്‌ലാഷ് അടിസ്ഥാനമാക്കിയുള്ളതാണ്.
പുതിയ പതിപ്പില്‍ 12 സെക്കന്‍ഡില്‍ 10 ചിത്രങ്ങള്‍ വരെ ജനറേറ്റ് ചെയ്യാന്‍ കഴിയും. ഫോട്ടോഷോപ്പിനെ പോലും വെല്ലുവിളിക്കുന്ന എഡിറ്റിംഗ് കഴിവുകള്‍, റിയലിസം, വേഗത ഇതെല്ലാം ക്രിയേറ്റര്‍മാര്‍ക്ക് ഗെയിം ചേഞ്ചറാണ്. OpenAIയുടെ DALLE, Midjourney എന്നിവയെ പിന്നിലാക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണിത്.

