സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്‌കാം: ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്‌കാം: ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സമൂഹമാധ്യമങ്ങളിലെ ഗിഫ്റ്റ് സ്‌കാമിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വീണ്ടും ഗിഫ്റ്റ് സ്‌കാം എന്ന തട്ടിപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ആദ്യം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയുമാണ് ഈ തട്ടിപ്പിന്റെ രീതി. ഉയര്‍ന്ന സാമൂഹിക സ്ഥിതിയുള്ളവരാണെന്ന് നടിച്ചാണ് ഇവര്‍ വിശ്വാസം നേടിയെടുക്കുക പിന്നീട് ‘വിലപിടിപ്പുള്ള സമ്മാനം അയയ്ക്കുന്നു’ എന്ന പേരില്‍ പായ്ക്ക് ചെയ്തിരിക്കുന്ന പാര്‍സല്‍ ഫോട്ടോകള്‍ വരെ ഷെയര്‍ ചെയ്യും. ഇതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം ഇതില്‍ വലയിലായാല്‍ പിന്നീട് മറ്റൊരു കോള്‍ എത്തും. ‘വിലകൂടിയ പാര്‍സല്‍ എത്തിയിട്ടുണ്ട്, തീരുവ അടച്ചില്ലെങ്കില്‍ കേസ് എടുക്കും ‘ എന്ന് പറഞ്ഞ് കസ്റ്റംസ് അല്ലെങ്കില്‍ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയി നടിച്ച് ഫോണ്‍ കോള്‍ വരും. ഇതാണ് തട്ടിപ്പിന്റെ പ്രധാന ഭാഗം. ഇത് വിശ്വസിച്ച് പണം നല്‍കിയാല്‍ നിങ്ങള്‍ തട്ടിപ്പിനിരയായി കഴിഞ്ഞിരിക്കുന്നു.

അജ്ഞാതരില്‍ നിന്ന് സമ്മാനവാഗ്ദാനങ്ങളോ കസ്റ്റംസ്/എയര്‍പോര്‍ട്ട് കോളുകളോ വരുമ്പോള്‍ ഒരിക്കലും പണം നല്‍കാന്‍ നില്‍ക്കരുത് ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ ദേശീയ ഹെല്‍പ്‌ലൈന്‍ 1930ലേക്ക് വിളിക്കുക.

administrator

Related Articles