ഇന്ത്യയിൽ ഒടിടി ഉപയോഗം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. പ്രേക്ഷകര്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളെയാണ് ഇന്ന് കൂടുതലായും ആശ്രയിക്കുന്നത്. അതിന് തെളിവാണ് കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യയില്‍ ഒടിടി പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന പഠനം. ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകളും വീഡിയോകളും കാണുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ദി ഓര്‍മാക്സ് ഒടിടി ഓഡിയന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍. ഇന്ത്യയില്‍ ഒടിടി പ്രേക്ഷകരുടെ എണ്ണം 60.12 കോടിയായി എന്നാണ് പ്രസ്തുത കണക്ക് സൂചിപ്പിക്കുന്നത്. 2021ല്‍ 35.32 കോടി പ്രേക്ഷകരാണുണ്ടായിരുന്നത്. 22ല്‍ 20 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി 42.38 കോടിയായി ഉയര്‍ന്നു. തുടര്‍ന്ന് 2024ലാണ് 50 കോടി കടന്നതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവാരത്തില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതുള്ളത് ‘കാന്താര’യാണ്. 41 ലക്ഷം പേരാണ് കാന്താര കണ്ടത്. ‘ലോക’യാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. ലോക 40 ലക്ഷം പേരാണ് കണ്ടത്.
Tags:
administrator
Related Articles
നോളന്റെ ‘ദി ഒഡീസി’ ഇനി ഒടിടിയിലേക്ക്
- August 24, 2026
‘കാട്ടാളൻ’ ഒടിടിയിലേക്ക്
- August 23, 2026
വിജയ്യുടെ ‘ജന നായകന്’ ഒടിടിയിലേക്ക്
- August 23, 2026

