ഇന്‍സ്റ്റാഗ്രാമിലെ ചില റീലുകള്‍ നമുക്കൊട്ടും ഇഷ്ടപ്പെടാത്തതായിരിക്കും. ചില സമയങ്ങളില്‍ നമ്മുടെ ഫീഡ് നിറയെ നമുക്കൊട്ടും ഇഷ്ടമല്ലാത്ത, രസം തോന്നാത്ത കണ്ടന്റുകളായിരിക്കും. ഇത്തരം പ്രശനങ്ങള്‍ക്ക് പരിഹാരമായിട്ട് ‘കണ്ടന്റ് പ്രിഫറന്‍സ് റിഫ്രഷ്’ പോലുള്ള സൗകര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്നെയുണ്ട്. എങ്കിലും, എന്ത് കാണണം എന്നതിലെ അവസാന തീരുമാനം ഇപ്പോഴും ആല്‍ഗോരിതത്തിന്റെ കൈകളിലാണ്. എന്നാല്‍ ഈ അവസ്ഥ ഇനി മുതല്‍ മാറാന്‍ പോവുകയാണ്. ഇന്‍സ്റ്റാഗ്രാം ഫീഡില്‍ എന്ത് കാണണം എന്ന് തീരുമാനിക്കാനുള്ള കൂടുതല്‍ നിയന്ത്രണാധികാരം ഉപഭോക്താവിന് നല്‍കുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി.’യുവര്‍ ആല്‍ഗോരിതം’ എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. ഈ ഫീച്ചര്‍ വഴി റീല്‍സിന്റെ ആല്‍ഗോരിതം നിങ്ങള്‍ക്ക് സ്വന്തമായി നിശ്ചയിക്കാം.
administrator

