ചാനൽ റേറ്റിങ് അശാസ്ത്രീയമെന്ന്: ബാര്‍ക്കില്‍ നിന്നും പിന്മാറി മീഡിയവണ്‍

ചാനൽ റേറ്റിങ് അശാസ്ത്രീയമെന്ന്: ബാര്‍ക്കില്‍ നിന്നും പിന്മാറി മീഡിയവണ്‍

ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കുമായുള്ള ബന്ധം ഒഴിവാക്കി മീഡിയവണ്‍. ഇതോടെ ബാര്‍ക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താചാനലായി മീഡിയവണ്‍. മുമ്പ് എന്‍ഡിടിവിയായിരുന്നു ബാര്‍ക്കുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നത്. വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടതോടെയാണ് ബാര്‍ക്കില്‍ നിന്നും പിന്മാറാന്‍ മീഡിയവണ്‍ തീരുമാനിച്ചതെന്നാണ് വിവരം. ബാര്‍ക്ക് കണക്കുകളെക്കുറിച്ച് മീഡിയവണ്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിച്ചില്ലെന്നും മീഡിയവണിന്റെ ഉയര്‍ന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങില്‍ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാന്‍ ബാര്‍ക്ക് അധികൃതര്‍ക്കായില്ലെന്നും മീഡിയവണ്‍ അധികൃതര്‍ പറയുന്നു.

administrator

Related Articles