സോഹോയിൽ നിന്ന് ഇനി പേയ്‌മെന്റ് ആപ്പും

സോഹോയിൽ നിന്ന് ഇനി പേയ്‌മെന്റ് ആപ്പും

വാട്ട്‌സ്ആപ്പിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയില്‍ വ്യാപക പ്രചാരം നേടിയ മെസേജിങ് ആപ്പ് ആണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കമ്പനി പുറത്തിറക്കിയ അറാട്ടൈ ആപ്പ്.
ഇപ്പോഴിതാ മെസേജിങ് ആപ്പിന് പിന്നാലെ പേയ്‌മെന്റ് ആപ്പും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സോഹോ. കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവ പോലെ പുതിയ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ സോഹോ നടത്തികൊണ്ടിരിക്കുകയാണെന്ന് എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സോഹോ പേ ഒരു സ്റ്റാന്‍ഡ്-എലോണ്‍ ആപ്ലിക്കേഷനായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈയുമായി സംയോജിപ്പിച്ചും ഈ പേയ്‌മെന്റ് സൗകര്യം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാട്‌സ്ആപ്പിലെ പേയ്‌മെന്റ് ഫീച്ചര്‍ പോലെ മെസേജിങ് ഇന്റര്‍ഫേസില്‍ തന്നെ പേയ്‌മെന്റ് സൗകര്യവും സജ്ജീകരിക്കുമ്പോള്‍, യൂസര്‍മാര്‍ക്ക് ചാറ്റ് വിന്റോകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ പണം സ്വീകരിക്കാനും ബില്ലടിക്കാനും സുരക്ഷിതമായി സാധിക്കുമെന്നതാണ് സോഹോ പേയുടെ പ്രധാന പ്രത്യേകത.

നിരവധി ഡൗണ്‍ലോഡുകളാണ് ‘ആറാട്ടൈയ്ക്ക് അനുദിനം ലഭിച്ച് കൊണ്ടിരിക്കുന്നത്. ആപ്പിനെ കൂടുതല്‍ ഫീച്ചറുകളുള്ള ഒരു ‘സൂപ്പര്‍ ആപ്പ്’ ആക്കി മാറ്റാനാണ് സോഹോ ലക്ഷ്യമിടുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ ടാഗും സര്‍ക്കാരിന്റെ പിന്തുണയും സോഹോ പേയ്ക്കും അരട്ടൈക്കും കൂടുതല്‍ ജനപ്രീതി നല്‍കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

administrator

Related Articles