ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന രാജ്യത്തെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യയുടെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിഇആര്‍ടി-ഇന്‍ (CERT-In). ക്രോം ബ്രൗസറിന്റെ പഴയ പതിപ്പുകളെ ബാധിക്കുന്ന, ‘റിമോട്ട് കോഡ് എക്സിക്യൂഷന്‍’ (RCE) എന്ന അതീവ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയതായാണ് മുന്നറിയിപ്പ്. ഈ പ്രശ്‌നം മുതലെടുക്കുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് റിമോട്ട് ആക്സസ് നേടാന്‍ സാധിക്കും. ഇത് ഡാറ്റ മോഷണം, സിസ്റ്റം ഏറ്റെടുക്കല്‍ അല്ലെങ്കില്‍ സേവന തടസ്സം എന്നിവയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

ഈ തകരാറ് മുതലെടുത്താല്‍, ഹാക്കര്‍മാര്‍ക്ക് വിദൂരത്തിരുന്ന് ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് പൂര്‍ണ്ണമായി പ്രവേശിക്കാന്‍ കഴിയും. ഇത് ഡാറ്റാ മോഷണം, സിസ്റ്റം നിയന്ത്രണം ഏറ്റെടുക്കല്‍, അല്ലെങ്കില്‍ സേവന തടസ്സങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കും. പ്രത്യേകിച്ച്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ടില്‍ നിന്ന് ആക്സസ് ലഭിച്ചാല്‍ ഭീഷണി വളരെ വലുതാണ്.

administrator

Related Articles