ബുക്ക് മൈ ഷോയില്‍ കുതിച്ച് ‘ഡ്യൂഡ്’

ബുക്ക് മൈ ഷോയില്‍ കുതിച്ച് ‘ഡ്യൂഡ്’

ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി പ്രദീപ് രംഗനാഥന്‍-മമിത ബൈജു ചിത്രം ‘ഡ്യൂഡ്’ കുതിക്കുന്നു. വടക്കേ അമേരിക്കയില്‍ മാത്രം അഞ്ച് ലക്ഷം ഡോളര്‍ ഗ്രോസ് കളക്ഷന്‍ കടന്ന് ചിത്രം സൂപ്പര്‍ ഹിറ്റ് പദവിയിലേക്ക് ഉയര്‍ന്നു.

റിലീസിന് മുന്നോടിയായി ബുക്ക് മൈ ഷോയില്‍ 24 മണിക്കൂറിനുള്ളില്‍ 2,31,240 ബുക്കിംഗാണ് ‘ഡ്യൂഡ്’ നേടിയത്. ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 22 േകാടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കോമഡി, ഇമോഷന്‍, ആക്ഷന്‍, പ്രണയം, കുടുംബബന്ധങ്ങള്‍, സൗഹൃദം എന്നിവ കോര്‍ത്തിണക്കിയ ഒരു ടോട്ടല്‍ പാക്കേജ് ആയാണ് ‘ഡ്യൂഡ്’ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ അഗന്‍ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറല്‍ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചു. അതുപോലെ, ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ മന്ത്രി അതിയമാന്‍ അഴഗപ്പന്‍ എന്ന കഥാപാത്രമായി ശരത് കുമാറും ഏവരുടെയും ശ്രദ്ധ നേടി.

administrator

Related Articles