വന്‍ വിജയമായി തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ കാന്താര ചാപ്റ്റര്‍ വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം പ്രേക്ഷകരില്‍ നിന്നും വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാന്താര ചാപ്റ്റര്‍ വണ്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓണ്‍ലൈനായി സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വിഡിയോയാണ് സ്വന്തമാക്കിയത്. 125 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയതെന്നാണ് വിവരം.
ഒടിടി ഇത്രയും വലിയ തുകയ്ക്ക് വാങ്ങുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്. യശിന്റെ കെജിഎഫ് ടു ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ സ്ട്രീം ചെയ്യുമെന്നാണ് സൂചന.
ഒടിടി പ്ലേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കാന്താര ചാപ്റ്റര്‍ 1 ഒക്ടോബര്‍ 30 മുതല്‍ സ്ട്രീം ചെയ്യാനാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാന്താര ചാപ്റ്റര്‍ വണ്ണില്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് റിഷഭ് ഷെട്ടി തന്നെയാണ്. ചിത്രത്തില്‍ ജയറാം, രുക്മിനി വസന്ത്, ഗുല്‍ഷന്‍ എന്നിവര്‍ റിഷഭ് ഷെട്ടിക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു.

